തൃശൂർ: മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ചു. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. എസ്ബിഐ എടിഎമ്മുകളിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം.
ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തതെന്നാണ് പ്രാഥമിക നിഗമനം. 65 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപയും ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപയുമാണ് മോഷണം നടന്നത്.
നാലംഗ സംഘമാണ് മോഷണം നടത്തിയതെന്നും ഇവർ കാറിലാണ് എത്തിയതെന്നുമാണ് പോലീസ് പറയുന്നത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.