spot_imgspot_img

കുറഞ്ഞ ചിലവിൽ ലോകം ചുറ്റാൻ സുവർണ്ണാവസരം

Date:

കുറഞ്ഞ ചിലവിൽ ലോകം ചുറ്റാൻ ഇതാ സുവർണ്ണാവസരം. പണം കൂടുതലാണെന്ന് കരുതി നമ്മൾ പലരും നമ്മുടെ യാത്ര സ്വപ്‌നങ്ങൾ വേണ്ടെന്ന് വയ്ക്കാറാണ് പതിവ്. എന്നാൽ ഇനി അത് വേണ്ട. കുറഞ്ഞ ചിലവിൽ ലോകം ചുറ്റാനുള്ള അവസരം ഒരുക്കുകയാണ് തിരുവനന്തപുരം ടെക്നോപാർക്കിലെ ടെക്നോമാളിൽ പ്രവർത്തിക്കുന്ന ബീച്ച് വുഡ് ഹോളിഡേയ്‌സ്.

മലേഷ്യയിലേക്കും തായ്‌ലാൻഡിലേക്കുമാണ് ഇപ്പോഴത്തെ ടൂർ പാക്കേജ്. മികച്ച തായ്‌ലൻഡ്/ മലേഷ്യ ടൂർ യാത്രാ പാക്കേജിൻ്റെ ഒരു എക്സ്ക്ലൂസീവ് ഡീലാണ് ബീച്ച് വുഡ് ഹോളിഡേയ്‌സ് വാഗ്ദാനം ചെയ്യുന്നത്. വെറും 39800 രൂപയ്ക്ക് മലേഷ്യ അടിച്ചു പൊളിച്ച് കറങ്ങി വരാൻ സാധിക്കും. ഒക്ടോബർ 23 മുതൽ 26 വരെ നീണ്ടു നിൽക്കുന്ന നാല് പകലും മൂന്ന് രാത്രിയും അടങ്ങുന്നതാണ് ഈ പാക്കേജ്. തിരുവനന്തപുരത്ത് നിന്നുള്ള ഫ്ലൈറ്റ് ടിക്കറ്റുകളും മലേഷ്യ വിസയും ഫുഡും ഒക്കെ ബീച്ച് വുഡ് ഹോളിഡേയ്‌സിന്റെ പാക്കേജിൽ ഉൾപ്പെടുന്നു.

മാത്രമല്ല മലേഷ്യയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളായ ബാറ്റു കേവ്സ്, ടു വേ കേബിൾ കാർ ടിക്കറ്റ്സ്, കെ എൽ സി സി അക്വാറിയ ടിക്കറ്റ്സ്, കെ എൽ ടവർ എൻട്രി ടിക്കറ്റ്സ്, ജന്റിങ് ഹൈലാൻഡ്, വാച്ച് ഫാക്ടറി വിസിറ്റ്, ചോക്ലേറ്റ് ഫാക്ടറി വിസിറ്റ്, ടൂർ ഗൈഡ് തുടങ്ങി എല്ലാ കാര്യങ്ങളും ബീച്ച് വുഡ് ഹോളിഡേയ്‌സ് നോക്കും.

അതുപോലെ തന്നെ ഒക്ടോബർ 23 മുതൽ 27 വരെ 5 പകലും നാല് രാത്രിയും നീണ്ടു നിൽക്കുന്ന തായ്‌ലൻഡ് യാത്രയ്ക്ക് വെറും 55000 രൂപ മാത്രമാണ് ആകുന്നത്. ഫ്ലൈറ്റ് ടിക്കറ്റുകളും ഫുഡും ഇവർ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തായ്‌ലൻഡിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളായ നൊങ് നൂച്ച് വില്ലേജ്, കോറൽ ഐലൻഡ് വിസിറ്റ്, ഫ്ലോട്ടിങ് മാർക്കറ്റ് പട്ടായ, ആൾക്കസർ ഷോ, മാർബിൾ ബുദ്ധ, ഗോൾഡൻ ബുദ്ധ, ടൈഗർ പാർക്ക്, സഫാരി വേൾഡ് മറൈൻ പാർക്ക്, പട്ടായ വ്യൂ പോയിന്റ് ഒക്കെ ഈ പാക്കേജിൽ ഉൾപ്പെടുന്നു. മാത്രമല്ല ടൂർ ഗൈഡും നിങ്ങളോടൊപ്പം ഉണ്ടാകും.

സാധാരണ ഒരു ടൂർ പോകാൻ തീരുമാനിക്കുമ്പോൾ ടിക്കറ്റ് ചാർജിനു പുറമെ അധിക ചിലവ് വരുന്നതാണ് അവിടുത്തെ ടൂറിസ്റ്റ് സ്പോട്ടുകൾ സന്ദർശിക്കുക എന്നത്. എന്നാൽ ബീച്ച് വുഡ് ഹോളിഡേയ്‌സ് നിങ്ങൾക്ക് അധിക തുക ഈടാക്കാതെ കുറഞ്ഞ നിരക്കിൽ സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ എല്ലാം ഈ കുറഞ്ഞ നിരക്കിൽ കാണിച്ചുതരും. കുടുംബമായോ കൂട്ടുകാർ ആയോ അടിച്ചുപൊളിക്കാൻ പറ്റുന്ന ഒരു അവസരമാണ് ബീച്ച് വുഡ് ഹോളിഡേയ്‌സ് ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ തന്നെ നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്; 98474548790. അഡ്രസ്: Techno Mall, Phase 1 Technopark Campus, Kazhakuttom Mob# 9847548790

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...

തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ്...

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ്...

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...
Telegram
WhatsApp