spot_imgspot_imgspot_img

പടുകൂറ്റൻ സിലിണ്ടർ പള്ളിത്തുറ തീരത്തണഞ്ഞു

Date:

തിരുവനന്തപുരം: പടുകൂറ്റൻ സിലിണ്ടർ പള്ളിത്തുറ തീരത്തണഞ്ഞു. കപ്പലുകൾ തമ്മിൽ കൂട്ടി മുട്ടാതിരിക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അണഞ്ഞത്. പള്ളിത്തുറ വി എസ് എസ് സിയുടെ റോക്കറ്റ് ലോഞ്ചിങ് സെന്ററിന്റെ ഭാഗത്തുള്ള ബീച്ചിലാണ് സിലിണ്ടർ അടിഞ്ഞത്.

സാധാരണയായി ഓക്സിജൻ ആണ് ഈ സിലിണ്ടറിൽ നിറയ്ക്കാറുള്ളത്. കപ്പലിൽ നിന്ന് വേർപ്പെട്ടാണ് സിലിണ്ടർ തീരത്തണഞ്ഞത്. എന്നാൽ ഏത് കപ്പലിൽ നിന്നാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവം അറിഞ്ഞ ഉടൻ തന്നെ തിരുവനന്തപുരം സിറ്റിയിലെ ഡോഗ് സ്‌ക്വാഡ്, കോസ്റ്റ് ഗാർഡ്, തുടങ്ങി വിവിധ ഏജൻസികൾ പരിശോധന നടത്തി.

എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ ആയിട്ടില്ല. വേറെ സുരക്ഷാ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ ഈ സിലിണ്ടർ നിലവിൽ തീരത്ത് തന്നെ കിടക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp