spot_imgspot_imgspot_img

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ വൈദ്യുതി തകരാർ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Date:

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു. ഇന്നലെ വൈകുന്നേരം മുതലാണ് വൈദ്യുതി തരാർ ഉണ്ടായത്. മൂന്ന് മണിക്കൂർ നേരം ആശുപത്രി പൂർണ്ണമായും ഇരുട്ടിലായിരുന്നു.

കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് എസ്എടി അധികൃതരുടെ വാദം. എന്നാൽ സപ്ലൈ തകരാർ കൊണ്ടല്ല വൈദ്യുതി മുടങ്ങിയതെന്നാണ് കെ എസ് ഇ ബി പറയുന്നത്. എന്തായാലും വൈകിട്ട് ഏഴര മുതൽ കുഞ്ഞുങ്ങളും അമ്മമാരും കനത്ത ഇരുട്ടിലാണ് ആശുപത്രിയിൽ കഴിഞ്ഞത്. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ് അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ രോഗികളെ പരിശോധിച്ചത്.

സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. മാത്രമല്ല അടിയന്തര ഇടപെടലിന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. വൈദ്യുതി തടസ്സപ്പെട്ടപ്പോള്‍ തുടക്കത്തില്‍ തന്നെ ക്രമീകരണം ഒരുക്കാത്തതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp