
പൂനെ: ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പുനെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത് എന്നും സ്ഥിരീകരിച്ചിട്ടില്ല.
ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ചു. മരിച്ചവരുടെ വിവരങ്ങൾക്ക് ലഭ്യമല്ല. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.


