തിരുവനന്തപുരം: ആറ്റിപ്ര ഗവ ഐ. ടി.ഐയിൽ പരിസ്ഥിതി സൗഹൃദ- മാലിന്യ മുക്ത സന്ദേശ ചുവർ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ തിരുവനന്തപുരം നഗരസഭയുടെ ‘എന്റെ നഗരം സുന്ദര നഗരം’ പരിപാടിയുടെ ഭാഗമായി ഗ്രീൻ വോംസിന്റയും സെർവ്വ് റൂറലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഐ. ടി.ഐ മതിലിൽ വരച്ച പരിസ്ഥിതി സൗഹൃദ- മാലിന്യ മുക്ത സന്ദേശ ചുവർ ചിത്രങ്ങളുടെ അനാച്ഛാദവും ശുചിത്വ ബോധവൽക്കരണ ക്ലാസ്സിന്റെയും ഉദ്ഘാടനം തിരുവനന്തപുരം നഗരസഭ ആറ്റിപ്ര സോണൽ ഹെൽത്ത് ഇൻസ്‌പെക്ടർ ആരീഷ്. എ. ആർ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ സുഭാഷ്. സി. എസ് അദ്ധ്യക്ഷത വഹിച്ചു. സെർവ്വ് റൂറൽ മാനേജർ അഭിജിത് ദേവദാസ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ഹരിത കർമ്മ സേന വാർഡ് സെക്രട്ടറി ആതിര ബാബു, ട്രൈനീസ് കൗൺസിൽ ചെയർമാൻ പ്രജിത്ത്. എ. പി സ്റ്റാഫ് സെക്രട്ടറി ഷിജി. എം. എസ് എന്നിവർ സംസാരിച്ചു. ആറ്റിപ്ര വാർഡ് മുൻ കൗൺസിലർ എസ്. ശിവദത്ത് പ്രൊജക്റ്റ് അസോസിയേറ്റുമാരായ ശില്പ. പി. എസ് അംറത്ത് ബീവി. എസ് അനുവിന്ദ് ടി കൃഷ്ണ, ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ സോണി. എസ് പിള്ള, ട്രെയിനിംഗ് ഇൻസ്‌ട്രക്ടറും പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്ററുമായ കൃഷ്ണപ്രസാദ് കെ. ആർ, പരിസ്ഥിതി ക്ലബ്ബ് പ്രസിഡന്റ് നന്ദു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് അറ്റിപ്ര ഐ റ്റി ഐ ഉന്നതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ സന്ദേശ ഫ്ലാഷ് മോബും ഗ്രീൻ വോംസിന്റെ ആഭിമുഖ്യത്തിൽ അജൈവമാലിന്യങ്ങടെ റീ -സൈക്ലിങ് സംബന്ധിച്ച ചിത്രപ്രദർശനവും നടന്നു. സെർവ്വ് റൂറൽ ഐ.ടി ഐ വിദ്യാർത്ഥികൾക്ക് വാങ്ങി നൽകിയ സ്റ്റീൽ ഗ്ലാസുകൾ പ്രിൻസിപ്പാൾ ഏറ്റുവാങ്ങി.