spot_imgspot_imgspot_img

തിരുവനന്തപുരത്ത് വിദേശ മദ്യത്തിന്റെ വൻ ശേഖരവുമായി ഒരാൾ പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ മദ്യത്തിന്റെ വൻ ശേഖരവുമായി ഒരാൾ പിടിയിൽ. അമ്പൂരി സ്വദേശിയായ ജോർജ്ജ് (60 വയസ്) ആണ് പിടിയിലായത്. തിരുവനന്തപുരം അമ്പൂരിയിൽ നിന്നാണ് 70 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തത്.

ഇയാൾ മദ്യ കച്ചവടത്തിനായി ഉപയോഗിച്ചരുന്ന ബൈക്കും സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈ ഡേ പ്രമാണിച്ച് കച്ചവടം നടത്തുന്നതിനാണ് ഇത്രയും മദ്യം വാങ്ങി സൂക്ഷിച്ചതെന്ന് ഇയാൾ മൊഴി നൽകി. അമരവിള എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.

പാർട്ടിയിൽ പ്രവന്റീവ് ഓഫീസർ കെ.ഷാജു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ആർ.എസ്.രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.വി.ജെ, അഭിലാഷ്.വി.എസ്, ലിന്റോരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp