spot_imgspot_imgspot_img

കഴക്കൂട്ടത്ത് റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു

Date:

കഴക്കൂട്ടം: മഴയത്ത് കുടപിടിച്ച് റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട്ടിൽ കൃഷ്ണമ്മ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ ജോലിക്കായി പോകവേ കാട്ടുകുളത്തിനടുത്താണ് അപകടം.

കൃഷ്ണമ്മ കുട പിടിച്ച് പാളം കടക്കുന്നതിനിടയിൽ ഇരുഭാഗത്തു നിന്നും ട്രെയിൻ വന്നിരുന്നു. മഴയത്ത് കുട പിടിച്ചിരുന്നിരുന്നതിനാൽ കൃഷ്ണമ്മ കണ്ടില്ലായിരുന്നു. ഇതിനിടയിൽ ട്രെയിൻ തട്ടി തൽക്ഷണം മരിച്ചു. ലോക്കോ പൈലറ്റ് കഴക്കൂട്ടം സ്റ്റേഷൻ മാസ്റ്ററെ വിവരമറിയച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസ് സ്ഥലത്ത് എത്തി. നേരത്തെ പർപ്പട നിർമ്മാണം നടത്തിയിരുന്ന കൃഷ്ണമ്മ ഇപ്പോൾവീട്ടു ജോലിക്കാണ് പോകുന്നത്. മക്കൾ: മണിച്ചി,സിന്ധു ‘മരുമക്കൾ: സതീശൻ,കുട്ടപ്പൻ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp