കൊല്ലം: നടൻ ടി പി മാധവൻ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് ചികിത്സ തേടിയത്.
‘അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയാണ്. അറുനൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊല്ലം ഗാന്ധിഭവനിലെ അന്തേവാസിയാണ്.