spot_imgspot_img

കേരളത്തിലെ 30 കമ്പനികള്‍ ദുബായ് ജൈടെക്സ് ഗ്ലോബലില്‍

Date:

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ടെക്-സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍ പങ്കെടുക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ഒക്ടോബര്‍ 14-18 വരെയാണ് ‘ജൈടെക്സ് 2024’ നടക്കുക.

‘പവറിംഗ് ഇന്നൊവേഷന്‍’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 110 ചതുരശ്ര മീറ്റര്‍ കേരള പവലിയനാണ് ജൈടെക്സ് 2024 നായി ഒരുക്കുന്നത്. 2016 മുതല്‍ കേരളത്തിലെ ഐടി കമ്പനികള്‍ ഇതിലെ സജീവ സാന്നിധ്യമാണെന്നതും ശ്രദ്ധേയം.

ദുബായ് ജൈടെക്സിന്‍റെ 44-ാമത് പതിപ്പില്‍ കേരള ഐടിയെ പ്രതിനിധീകരിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈപവര്‍ ഐടി കമ്മിറ്റിയില്‍ നിന്നുള്ള വിഷ്ണു വി. നായര്‍, പ്രജീത് പ്രഭാകരന്‍ എന്നിവര്‍ പങ്കെടുക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള 10 വീതം കമ്പനികളാണ് 30 അംഗ സംഘത്തിലുള്ളത്. ഡാറ്റ അനലിറ്റിക്സ്, സൈബര്‍ സുരക്ഷ, വെബ്സൈറ്റ് വികസനം, ഇആര്‍പി സൊല്യൂഷനുകള്‍, മൊബൈല്‍ ആപ്പ് ഡവലപ്മെന്‍റ്, ക്ലൗഡ് സേവനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ സാങ്കേതിക മേഖലകളെ പ്രതിനിധാനം ചെയ്യുന്ന ഉത്പന്നങ്ങളും മാതൃകകളും കേരളത്തിലെ കമ്പനികള്‍ ജൈടെക്സില്‍ പ്രദര്‍ശിപ്പിക്കും.

ആബാസോഫ്റ്റ് യുഎസ്എ, അക്യൂബ് ഇന്നവേഷന്‍സ്, ആഡ്വിസിയ സൊല്യൂഷന്‍സ്, ആര്‍മിയ സിസ്റ്റംസ്, ബ്ലൂകാസ്റ്റ് ടെക്നോളജീസ്, സെയ്മോക്സ്, ക്ലൗഡ് കണ്‍ട്രോള്‍, കോഡ് ലെറ്റിസ് ഡിജിറ്റല്‍ സൊല്യൂഷന്‍സ്, കൊമേഴ്സ്9, ക്രാഫ്റ്റ് ഇന്‍ററാക്ടീവ്, സൈബ്രോസിസ് ടെക്നോളജീസ്, ഡിക്യൂബ് എഐ, ഫ്രെസ്റ്റണ്‍ അനലിറ്റിക്സ്, ഗ്യാപ്പ്ബ്ലൂ സോഫ്റ്റ് വെയര്‍ ലാബ്സ്, ഗ്രാംപ്രോ ബിസിനസ് സര്‍വീസസ്, എച്ച്ടിഐസി ഗ്ലോബല്‍, ക്ലൈസ്ട്രോണ്‍ ഗ്ലോബല്‍, ലിത്തോസ് പിഒഎസ്, നിവിയോസിസ് ടെക്നോളജീസ്, നോവാറോ, ന്യുയോക്സ് ടെക്നോളജീസ്, നെക്സ്റ്റ്ജെനിക്സ് സൊല്യൂഷന്‍സ്, പിക്സ്ബിറ്റ് സൊല്യൂഷന്‍സ്, പ്രോംപ്ടെക് ഗ്ലോബല്‍, ക്വാഡന്‍സ് ടെക്നോളജീസ്, യുറോലൈം, വോക്സ്ട്രോണ്‍, വാറ്റില്‍കോര്‍പ് സൈബര്‍ സെക്യൂരിറ്റി ലാബ്സ്, വെബ്കാസ്റ്റില്‍, സൂന്‍ഡ്യ എന്നീ കമ്പനികളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്‍റെ (ജിടെക്) പിന്തുണയോടെയാണ് കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ ജൈടെക്സില്‍ പങ്കെടുക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...

തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ്...

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ്...

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...
Telegram
WhatsApp