
ട്രിച്ചി: ട്രിച്ചിയിൽ ആശങ്ക. എയർ ഇന്ത്യയുടെ വിമാനം തകരാറിൽ. വിമാനം തിരിച്ചിറക്കാൻ കഴിയുന്നില്ല. വിമാനത്തിന്റെ ഹൈഡ്രോളിക്ക് ഗിയർ തകരാറിലാകുകയായിരുന്നു. വിമാനം ഒന്നര മണിക്കൂറായി ആകാശത്ത് വട്ടമിട്ടു പറക്കുകയാണ്. വിമാനത്തിലെ ഇന്ധനം ഒഴിവാക്കാനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.
നിലവിൽ ട്രിച്ചി എയർപോർട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി ആംബുലൻസുകളും ഫയർ എൻജിനുകളും എയർപോർട്ടിൽ സജ്ജമാണ്. വിമാനം പുറപ്പെട്ടത് വൈകുന്നേരം 5:45 നാണ്. വിമാനത്തിൽ 141 യാത്രക്കാരാണ് വിമാനത്തിൽ ഉള്ളത്. തകരാർ ട്രിച്ചി ഷാർജ എയർഇന്ത്യ വിമാനം.
വിമാനം തിരിച്ചിറക്കാനുള്ള ശ്രമത്തിലാണ്. അടിയന്തര ലാൻഡിംഗിനായി നിർദേശം നൽകിയിരിക്കുകയാണ്.


