spot_imgspot_img

കഴക്കൂട്ടം എം ജി മ്യൂസിക് അക്കാഡമിയിൽ സംഗീതജ്ഞ ശ്രീധന്യ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സംഗീതത്തിൽ വിദ്യാരംഭം

Date:

തിരുവനന്തപുരം : പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളതും കേരളത്തിലെ പ്രമുഖ സംഗീത വിദ്യാലയവുമായ എം.ജി മ്യൂസിക് അക്കാദമിയുടെ കഴക്കൂട്ടം ബ്രാഞ്ചിൽ ഈ വർഷത്തെ വിദ്യാരംഭം ഒക്ടോബർ 13 ന് നടക്കുമെന്ന് പ്രിൻസിപ്പൽ, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ഐശ്വര്യാ എസ്സ് കുറുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രതിഭാധനയായ സംഗീതജ്ഞയും എം ജി മ്യൂസിക് അക്കാഡമിയുടെ കർണ്ണാടക സംഗീത വിഭാഗം അധ്യാപികയും ഗായികയുമായ ഗാനപ്രവീണ ശ്രീധന്യ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരിക്കും സംഗീതത്തിൽ വിദ്യാരംഭം നടക്കുക.ആ ദിവസം രാവിലെ എട്ടുമണിമുതൽ വിദ്യാരംഭം ആരംഭിക്കും.

കഴക്കൂട്ടം ബ്രാഞ്ചിന് പുറമേ കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര നട, തിരുവനന്തപുരത്ത് പേയാട്, ജഗതി എന്നിവിടങ്ങളിലും വിദ്യാരംഭം നടക്കും.പ്രായഭേദമന്യേ ഏവർക്കും പഠിക്കുവാൻ അവസരം ലഭ്യമാണെന്ന് ഗായകൻ എം ജി ശ്രീകുമാർ അറിയിച്ചു.

കർണ്ണാടക സംഗീതത്തിലും,ക്ലാസ്സിക്കൽ ഡാൻസിലും,വിവിധ വാദ്യോപകരണങ്ങളിലും,ഫിലിം സോങ്‌സിലും ഇത്തവണ വിദ്യാരംഭം നടക്കുമെന്ന് ഐശ്വര്യ എസ്സ് കുറുപ്പ് അറിയിച്ചു.

ഓഫ്‌ലൈനിൽ കൂടാതെ ഓൺലൈൻ ക്‌ളാസ്സുകളും,വിദ്യാരംഭവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9072588860, 9037588860, 9567588860

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp