spot_imgspot_imgspot_img

ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അന്വേഷണത്തിന് നിർദേശം

Date:

തിരുവനന്തപുരം: വിദ്യാഭ്യാസ ചട്ടങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ചട്ടങ്ങളിലെ നിബന്ധനകൾക്ക് വിരുദ്ധമായി വാടകയ്ക്കെടുത്ത വീടുകളിൽ ആവശ്യമായ കളിസ്ഥലം ഉറപ്പുവരുത്താതെ സ്‌കൂളുകൾ നടത്തി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങളുടെ ഫിറ്റ്നെസ് ഉറപ്പുവരുത്താത്തതും യോഗ്യത ഇല്ലാത്ത അധ്യാപകരെ നിയമിക്കുന്നതും അമിത ഫീസ് വാങ്ങുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. സർക്കാർ നിശ്ചയിക്കുന്ന സമയപരിധിക്കതീതമായി അഡ്മിഷനും പരീക്ഷകളും നടത്തുന്നുണ്ട്. ഇതൊക്കെ കണ്ടെത്തുന്നതിലേക്ക് സമഗ്രമായ അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മട്ടാഞ്ചേരിയിലും തൃശൂരിലും ഉണ്ടായ സംഭവങ്ങളിൽ അന്വേഷണം നടത്തിയതായും മന്ത്രി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp