spot_imgspot_img

ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

Date:

spot_img

തിരുവനന്തപുരം: കേരള തീരത്ത് നാളെ (ഒക്ടോബർ 20) രാവിലെ 5.30 മുതൽ മറ്റന്നാൾ (ഒക്ടോബർ 21) രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. കന്യാകുമാരി തീരങ്ങളിലും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം. ബോട്ട്, വള്ളം മുതലായ മത്സ്യബന്ധനയാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടത്: വിസ്‌ഡം യൂത്ത്

കഴക്കൂട്ടം : മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്ന്...

സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍ററുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ...

എച്ച്ആര്‍ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും പങ്കുവച്ച് എച്ച്ആര്‍ ഇവോള്‍വ് ടെക്നോപാര്‍ക്കില്‍ ‘എലിവേറ്റ്’24 സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭാവിയിലെ വെല്ലുവിളികള്‍ക്കും ബിസിനസിലെ അവസരങ്ങള്‍ക്കുമായി സ്ഥാപനങ്ങളെ ഒരുക്കുന്നതില്‍ നേതൃത്വ ശേഷിയുള്ളവരുടെ...

കൂച്ച് ബെഹാർ ട്രോഫി : രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിൽ

ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ...
Telegram
WhatsApp