spot_imgspot_imgspot_img

തിരുവനന്തപുരം കാരേറ്റിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Date:

തിരുവനന്തപുരം: തിരുവനന്തപുരം കാരേറ്റിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 40 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1480 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. കാരേറ്റ് സ്വദേശിയായ ഷംനാദ് എന്നയാൾ വാടകയ്‌ക്കെടുത്ത് നടത്തിയിരുന്ന ഗോഡൗണിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തിയത്.

തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഭാഷിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷൈബു.പി.ഇ യുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ചിറയിൻകീഴ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.എസ്.ദീപുകുട്ടനും പാർട്ടിയും ആറ്റിങ്ങൽ എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അശോക കുമാർ, ഉദയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷജീർ, സജിത്ത്, മുഹമ്മദ്‌ ഷെരീഫ്, സിറാജ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp