തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു കേന്ദ്ര ധനസഹായം നല്‍കുന്നതില്‍ തിരിച്ചടി. വിഴിഞ്ഞം പദ്ധതിക്ക് ആകെ നല്‍കാമെന്നു പറഞ്ഞത് 817.80 കോടി രൂപയാണ്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) വായ്പയായാണു നല്‍കുന്നതെന്നാണ് അറിയുന്നത്. മാത്രമല്ല കേരളം ഇതു പലിശ സഹിതം തിരിച്ചടയ്ക്കണമെന്നുമാണു കേന്ദ്ര സർക്കാരിന്‍റെ പുതിയ നിലപാട്.
കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളം. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു. പുതിയ തീരുമാനം വന്നതോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത. പന്ത്രണ്ടായിരം കോടി വരെ അധിക ബാധ്യത വരുമെന്നാണ് സംസ്ഥാനത്തിൻ്റെ വിലയിരുത്തൽ.