spot_imgspot_imgspot_img

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സവിശേഷ സഹായം ആവശ്യമായ വിദ്യാർഥികൾക്ക് പരിഗണന നൽകും: മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016 പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിന് മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പ്രാമുഖ്യം നൽകി വരികയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ശ്രവണ വൈകല്യം, കാഴ്ചവൈകല്യം, അസ്ഥിസംബന്ധമായ വൈകല്യം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങി ചില വിഭാഗം കുട്ടികൾക്കു മാത്രമാണ് പരീക്ഷാനുകൂല്യങ്ങൾ അനുവദിച്ചു വന്നിരുന്നത്. പിന്നീട് പഠന വൈകല്യമുള്ള കുട്ടികളേയും, ഹീമോഫീലിയയുള്ള കുട്ടികളേയും പരീക്ഷാനുകൂല്യത്തിനായി പരിഗണിക്കാൻ തുടങ്ങി.

ആക്ട് പ്രകാരം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോട് വിവേചനം പാടില്ലെന്ന് നിഷ്‌കർഷിച്ചിട്ടുള്ളതിനാൽ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 21 തരം വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും പരീക്ഷാനുകൂല്യം നൽകുന്നു. കാഴ്ചവൈകല്യം, ലോ വിഷൻ, ലെപ്രസി ക്യൂവേർഡ്, ശ്രവണ വൈകല്യം, ലോകോ-മോട്ടോർ ഡിസബിലിറ്റി, ഡ്വാർഫിസം, ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, മെന്റൽ ഇൽനസ്സ്, ഓട്ടിസം, മസ്തിഷ്‌ക സംബന്ധമായ വൈകല്യം, മസ്‌കുലർ ഡിസ്ട്രോഫി, ക്രോണിക് ന്യൂറോളജിക്കൽ കണ്ടീഷൻസ്, പഠനവൈകല്യം, മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് ഡിസബിലിറ്റി, തലാസ്സീമിയ, ഹീമോഫീലിയ, സിക്കിൾസെൽ ഡിസീസ്, മൾട്ടിപ്പിൾ ഡിസബിലിറ്റീസ് ഇൻക്ലൂഡിംഗ് ഡെഫ് ബ്ലൈൻഡ്‌നെസ്സ്, ആസിഡ് അറ്റാക്ക് വിക്ടിം, പാർക്കിൻസൺസ് ഡിസീസ് എന്നീ രോഗാവസ്ഥകളിൽ ഉള്ളവർക്കാണ് പരിഗണന.

എസ്.എസ്.എൽ.സി. പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പരീക്ഷാർത്ഥികൾക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവിധ പരീക്ഷാ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. സ്‌ക്രൈബിന്റെ സേവനം, ഇന്റർപ്രെട്ടറുടെ സേവനം, അധിക സമയം, ഗ്രാഫ്, ഡയഗ്രം എന്നിവ ഉൾപ്പെടുന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിവാക്കൽ, എഴുതി നേടുന്ന മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക് നൽകൽ എന്നിവയാണ് സവിശേഷ സഹായങ്ങൾ. 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ സവിശേഷ സഹായം ലഭ്യമായ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട പരീക്ഷാർത്ഥികളുടെ ആകെ എണ്ണം 26,518 ആയിരുന്നെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഈ മേഖലയിൽ അനാരോഗ്യകരമായ ചില പ്രവണതകൾ ഉണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അർഹതപ്പെടാത്ത കുട്ടികൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കാനുള്ള ശ്രമം ആ കുട്ടികൾക്ക് തന്നെ ദോഷമാണെന്ന് തിരിച്ചറിയണം. അർഹതയില്ലാത്തവർക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവർക്കും ഇക്കാര്യത്തിൽ ബാധ്യതയുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവമായാണ് ഇക്കാര്യങ്ങൾ കാണുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ (68) അന്തരിച്ചു. കാർ അപകടത്തിൽ പരിക്കേറ്റ്...

തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങിയോടിയ രോഗി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ....

മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാ നിരോധനവുമായി യുഎഇ

അബുദാബി: പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി യുഎഇ. പശ്ചിമേഷ്യൻ...
Telegram
WhatsApp