spot_imgspot_imgspot_img

തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. പൊലീസ് സ്റ്റേഷന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ തുടർന്നാണ് മർദനം. ചെക്കാലക്കോണം വാറുവിള വീട്ടില്‍ സുരേഷിഷിനാണ് മർദനമേറ്റത്.

തിരുവനന്തപുരം നഗരൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് സുരേഷ് പരാതി നൽകി. ദീപാവലിയുടെ ഭാഗമായി അലങ്കരിച്ച സ്റ്റേഷന്റെ ദൃശ്യങ്ങളാണ് താൻ പകർത്തിയതെന്നും ഇതിന്റെ പേരിലാണ് തന്നെ മർദിച്ചതെന്നുമാണ് സുരേഷ് പറയുന്നത്.

അതെ സമയം സംഭവത്തിൽ പ്രതികരണവുമായി നഗരൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രംഗത്തെത്തി. ഇയാൽ സ്റ്റേഷനിൽ അസഭ്യം പറയുകയായിരുന്നുവെന്നും ഇയാളെ മർദിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇയാൾക്കെതിരെ പെറ്റിക്കേസ് എടുക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പ്രതികരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp