spot_imgspot_imgspot_img

കാൻസർ നിയന്ത്രണ രം​ഗത്തെ മാതൃക പ്രവർത്തനങ്ങൾ; പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് ആർ.സി.സിയുടെ ആദരം

Date:

തിരുവനന്തപുരം: കാൻസർ രോ​ഗ നിയന്ത്രണ രം​ഗത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് എത്രത്തോളം ഫലപ്രദമായി ഇടപെടാനുകുമെന്നതിന് ഉദാഹരണമാണ് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. സമ്പൂർണ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാ​ഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററുമായി സഹകരിച്ച് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ കാൻസർ മുൻകൂർ രോ​ഗനിർണയ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു.

നാളെ ദേശീയ കാൻസർ ബോധവത്ക്കരണ​ ദിനത്തിൽ കാൻസർ നിയന്ത്രണ പ്രവർത്തനങ്ങളിൽ മികച്ച സംഭാവന നൽകുന്ന പോത്തൻകോട് പഞ്ചായത്തിനെ ആർ.സി.സി ആദരിക്കുന്നു. ആർ.സി.സിയിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ആർ.സി.സി അഡിഷണൽ ഡയറക്ടർ ഡോ.സജീദ് എ പഞ്ചായത്ത് അധികൃതരെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെടുന്ന അഞ്ച് ​ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കാൻസർ മുൻകൂർ രോ​ഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ക്യാമ്പിൽ പങ്കെടുത്ത് രോ​ഗനിർണയം നടത്തുന്ന/ രോ​ഗ സാധ്യതയുള്ളവരുടെ തുടർപരിശോധന ഉറപ്പാക്കുന്നതിലൂടെയും മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇവർ കാഴ്ചവയ്ക്കുന്നത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp