spot_imgspot_imgspot_img

തിരുവനന്തപുരത്ത് വീട്ടിൽ വെടിയുണ്ട പതിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ വെടിയുണ്ട പതിച്ചു. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലാണ് സംഭവം. ഹാളിലെ സോഫയിലാണ് വെടിയുണ്ട കണ്ടത്.

സംഭവം നടന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്ത് പോയി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വീട്ടുകാർ വെടിയുണ്ട കണ്ടത്. വീടിന്റെ ഷീറ്റ് തുളച്ചാണ് വെടിയുണ്ട അകത്ത് പതിച്ചത്.

സമീപത്തെ ഫയറിങ് പരിശീലന കേന്ദ്രത്തിൽനിന്ന് ലക്ഷ്യം തെറ്റി വെടിയുണ്ട എത്തിയതാകാനാണ് സാധ്യത എന്നാണ് പ്രദേശവാസികൾ പറയുന്നത്. സമാന രീതിയിൽ സമീപത്തെ വീടുകളിൽ മുൻപും വെടിയുണ്ട പതിച്ചിട്ടുണ്ട്. സംഭവത്തിൽ മലയൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp