spot_imgspot_imgspot_img

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് ആർ.സി.സിയുടെ ആദരം

Date:

തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ ആദരം. കാൻസർ നിയന്ത്രണ രംഗത്തെ മാതൃകാ പ്രവർത്തനങ്ങൾക്കാണ് ആർ സി സിയുടെ ആദരം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ ഏറ്റുവാങ്ങിയത്. സമ്പൂർണ കാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട അണ്ടൂർകോണം, കഠിനംകുളം,അഴൂർ, മംഗലപുരം, പോത്തൻകോട് ​ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ‘ഫസ്റ്റ് ചെക്ക്’ പദ്ധതിക്കാണ് ആദരം. ആർ.സി.സിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

പഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ക്യാമ്പിൽ പങ്കെടുത്ത് രോ​ഗനിർണയം നടത്തുന്ന/ രോ​ഗസാധ്യത കണ്ടെത്തുന്നവരുടെ തുടർപരിശോധന ഉറപ്പാക്കുന്നതിലൂടെയും കൃത്യമായ ചികിത്സ ലഭിക്കാനും രോ​ഗം ​ഗുരുതരമാകാതെ തടയാനും സാധിക്കുന്നു.

2022 മുതലാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ആർ സി സി യുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകളിലെ ഗർഭാശയം, സ്തനം, തൊണ്ട എന്നിവയെ ബാധിക്കുന്ന അർബുദമാണ് ക്യാമ്പുകളിലൂടെ മുൻകൂർ നിർണയം നടത്തുന്നത്. 13 ലക്ഷം രൂപയാണ് ഒരു വർഷം ബ്ലോക്ക് പഞ്ചായത്ത് ഫസ്റ്റ് ചെക്ക് പദ്ധതിക്കായി വകയിരുത്തുന്നത്. മാസംതോറും സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ രോ​ഗനിർണയം നടത്തുന്ന/ രോ​ഗസാധ്യത കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്കായി ആർസിസി ലേക്ക് മാറ്റും.

നാലായിരത്തോളം സ്ത്രീകളാണ് കഴിഞ്ഞ മൂന്നു വർഷങ്ങളായി ഇതേവരെ നടന്ന 33 ക്യാമ്പുകളിലായി പരിശോധനയ്ക്കെത്തിയത്. ബ്ലോക്കിൻ്റെ സാമ്പത്തിക പിന്തുണയോടെ 499 പേർ ആർസിസിയിൽ തുടർ പരിശോധനയ്ക്ക് വിധേയരാവുകയും പ്രാഥമിക ലക്ഷണങ്ങളുള്ളവർ പ്രതിരോധ ചികിത്സാമാർഗങ്ങൾ അവലംബിക്കുകയും ചെയ്തു. ഇവരിൽ 15 പേർക്ക് കാൻസർ രോഗം കണ്ടെത്തി ആർസിസിയിൽ ചികിത്സ തുടരുകയാണ്.

ആർ.സി.സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആർ.സി.സി അഡീഷണൽ ഡയറക്ടർ ഡോ. സജീദ് എ പഞ്ചായത്ത് അധികൃതരെ ആദരിച്ചു. കമ്മ്യൂണിറ്റി ഓങ്കോളജി വിഭാ​ഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കലാവതി എം.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി. ആർ,വൈസ് പ്രസിഡന്റ് അനീജ കെ.എസ്, സെക്രട്ടറി വീണ ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അനിൽ കുമാർ, ആർ.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാ​ഗം മേധാവി ഡോ.ജിജി തോമസ്, ഡോ.ജയകൃഷ്ണൻ ആർ. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ, ഡോ.സു​ഗീത് എം.ടി, ഡോ റോണ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചിറയിൻകീഴിൽ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം; വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ട്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ എട്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ റിപ്പോർട്ട്...

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കാട്ടാക്കട എളളുവിള...

കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഒത്തുചേരലുമായി കിംസ്ഹെൽത്ത്

തിരുവനന്തപുരം: കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെയും അവയവദാതാക്കളുടേയും ഒത്തുചേരൽ സംഘടിപ്പിച്ച് തിരുവനന്തപുരം...

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...
Telegram
WhatsApp