spot_imgspot_img

ടെക്നോപാര്‍ക്കില്‍ ഡിസൈന്‍ വര്‍ക്ക് ഷോപ്പ്: രജിസ്ട്രേഷന്‍ ആരംഭിച്ചു

Date:

തിരുവനന്തപുരം: ഡിസൈന്‍ മേഖലയിലെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്നതിനായി ടെക്നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ദ്വിദിന ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 16-17 തീയതികളില്‍ ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടക്കുന്ന ‘എലിവേറ്റ് യുഐ/ യുഎക്സ് ബൂട്ട്ക്യാമ്പ് 2024’ ലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഡിസൈന്‍ മേഖലയുടെ ഭാവി മാറ്റിമറിക്കാന്‍ സഹായകമാകുന്ന ശില്പശാലകളും സെഷനുകളും പാനല്‍ ചര്‍ച്ചകളും എലിവേറ്റ് 2024 ന്‍റെ ഭാഗമായുണ്ടാകും.

‘എഐ ടൂള്‍സ് ഫോര്‍ ഡിസൈന്‍’, ‘ഡിസൈന്‍ തിങ്കിങ്’, ‘സ്റ്റോറി ടെല്ലിംഗ് ഇന്‍ യുഎക്സ്’ തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള സെഷനുകള്‍ക്ക് ആഗോള വിദഗ്ദ്ധരായ പ്രദീപ് ജോസഫ് (ഗൂഗിള്‍), പുനീത് അറോറ (ഡെല്‍), കാര്‍ത്തിക എകെ (എച്ച്എഫ്ഐ), രാജത് പട്ടേല്‍ (ഫോണ്‍ പേ), ശ്രീജേഷ് രാധാകൃഷ്ണന്‍ (എയര്‍ ഇന്ത്യ) എന്നിവര്‍ നേതൃത്വം നല്കും. ‘എമേര്‍ജിംഗ് ടെക്നോളജീസ് ഇന്‍ ഡിസൈന്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പാനല്‍ ചര്‍ച്ചകളും ‘റിയല്‍ ടൈം ഡിസൈന്‍ ചലഞ്ചു’ മായി ബന്ധപ്പെട്ട ചര്‍ച്ചകളും ക്യാമ്പിനെ ശ്രദ്ധേയമാക്കും.

ഓഫ് ലൈന്‍ ആയി ഇരുനൂറിലധികവും ഓണ്‍ലൈന്‍ ആയി നൂറിലധികവും ഡിസൈന്‍ പ്രൊഫഷണലുകള്‍ ക്യാമ്പില്‍ പങ്കെടുക്കും. മാര്‍വെലസ് ഡിസൈന്‍ സ്റ്റുഡിയോ, കേരള ഐടി, ടെക്നോപാര്‍ക്ക്, യുഡിഎസ് ഹോട്ടല്‍സ് ആന്‍റ് റിസോര്‍ട്ട്സ് എന്നിവയുടെ പിന്തുണയോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പരിമിതമായ സൗജന്യ പാസുകള്‍ ലഭ്യമാണ്.

രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://elevate.reflectionsglobal.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: elevate@reflectionsinfos.com

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ...

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്....

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ...
Telegram
WhatsApp