spot_imgspot_img

ഗിന്നസ് റെക്കോർഡ് ജേതാക്കൾ കേരളത്തിന്റെ അഭിമാനങ്ങളാണ്: ആന്റിണി രാജു

Date:

തിരുവനന്തപുരം :വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംഘടന ആഗ്രഹിന്റെ ഒൻപതാമത് വാർഷിക സമ്മേളനം തിരുവനന്തപുരം ഹൈലാന്റ് ഹോട്ടലിൽ മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഗിന്നസ് റെക്കോർഡ് നേടിയവർക്കും നേടാൻ ഉള്ളവർക്കും ആഗ്രഹ് എന്ന സംഘടന പ്രചോദനമാണെന്നും ലോകാത്ഭുതങ്ങൾക്ക് തുല്യമാണ് ഗിന്നസ് റെക്കോർഡ് ജെതാക്കളെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ആന്റണി രാജു പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്യബോധത്തിന്റെയും പ്രയത്നത്തിന്റെയും അവസാനവാക്കായ ഗിന്നസ് റെക്കോർഡ് നേടിയവർ പ്രത്യേകം പരിഗണന അർഹിക്കുന്നുവെന്ന് പ്രേംകുമാർ പറഞ്ഞു. ആഗ്രഹ് പ്രസിഡന്റ്‌ സത്താർ ആദൂർ അദ്ധ്യക്ഷത വഹിച്ചു.

മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വക്കറ്റ് എ. എ. റഷീദ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ അഡ്വ: ഷാനിബ ബീഗം മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രൻ, സുനിൽ സി. ഇ.,ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡലിസ്റ്റ് ഷെർമി ഉലഹന്നാൻ,പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ, ഡോ:വാഴമുട്ടം ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.

ഈ വർഷം ഗിന്നസ് റെക്കോർഡ് നേടിയ അർജുൻ പി പ്രസാദ്, കമൽജിത്, ജുവാന, നവനീത് മുരളീധരൻ, ദിതി ജെ നായർ, ഹൃഷിക് രാമനാഥൻ, ടിജോ വർഗീസ്, ജോസ്കുട്ടി എൽബിൻ എന്നിവർക്കുള്ള ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ആന്റണി രാജു, പ്രേംകുമാർ എന്നിവർ ചേർന്ന് കൈമാറി.

ആഗ്രഹ് പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി സത്താർ ആദൂർ (പ്രസിഡന്റ് ) സുനിൽ ജോസഫ് (സെക്രട്ടറി ), പ്രീജേഷ് കണ്ണൻ (ട്രഷറർ), അശ്വിൻ വാഴുവേലിൽ (ചീഫ് കോഡിനേറ്റർ),വിജിത രതീഷ്, റെനീഷ് കുമാർ (ജോ. സെക്രട്ടറി ) തോമസ് ജോർജ്, ലത കളരിക്കൽ (വൈസ് പ്രസിഡണ്ട്‌ )എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp