spot_imgspot_img

മംഗലപുരത്ത് നെഹ്റുവിന്റെ ജന്മദിന ആഘോഷവും അനുസ്മരണവും സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: നവഭാരത ശില്പിയും ഭാരതത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ 135-ാം ജന്മദിന ആഘോഷവും അനുസ്മരണവും മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലപുരം ജംഗ്ഷനിൽ സംഘടിപ്പിച്ചു. മംഗലപുരം മണ്ഡലം പ്രസിഡൻറ് എ മൻസൂറിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എം എസ് നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു.

ജവഹർ ബാലമഞ്ച് ജില്ലാ കോഡിനേഷൻ കമ്മിറ്റി അംഗം ജി. ഗോപകുമാർ ചാച്ചാജി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് മുഹമ്മദ് സാലി സ്വാഗതം ആശംസിച്ചു. ചെമ്പകമംഗലം മണ്ഡലം പ്രസിഡൻറ് എം. എസ്. ഉദയകുമാരി, മേനംകുളം മുൻ മണ്ഡലം പ്രസിഡൻ്റ് ടി. സഫീർ, INTUC നിയോജക മണ്ഡലം പ്രസിഡൻ്റ് G.Rഅജിത് കുമാർ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സനിൽ ബാംസൂരി , ബ്ലോക്ക് ഭാരവാഹികളായ അജിതാ മോഹൻദാസ്, കണ്ണൻ ചാന്നാങ്കര, മധു മുണ്ടൻചിറ, തോന്നയ്ക്കൽ ഷാജഹാൻ, ചാന്നാങ്കര അനിൽ, കറുവാമൂട് നാസർ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മഞ്ജു കുമാരി, INTUC മണ്ഡലം പ്രസിഡൻറ് സാജൻ. W. പോൾ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷിജു, കോൺഗ്രസ് മംഗലപുരം മണ്ഡലം വൈസ് പ്രസിഡൻറ് സുരേഷ് അമ്മൂസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സജാദ് സുൽഫി തുടങ്ങിയ നേതാക്കൾ അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോൺഗ്രസ് പ്രവർത്തകർ നെഹ്റുവിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മണൽ മൂടിയതിനെ തുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെതുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി...

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...
Telegram
WhatsApp