spot_imgspot_img

നവംബർ 26 ഐ എൻ എൽ വഖഫ് പ്രൊട്ടക്ഷൻ ഡേ, വഖഫിനെ അതിക്ഷേപിച്ച സുരേഷ് ഗോപി ജനങ്ങളോട് മാപ്പുപറയണം

Date:

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്നവഖഫ് ഭേദഗതി ബില്ല് നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് നവംബർ 26ന് വഖഫ് പ്രൊട്ടക്ഷൻ ഡേ ആയി ആചരിക്കാൻ ഐ എൻ എൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചു. അന്നേദിവസം തിരുവനന്തപുരം ജനറൽ പോസ്‌റ്റോഫീസിനുമുന്നിൽ പ്രതിഷേധധർണ്ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

വഖഫിനെ വന്യമായഭാഷയിൽ അതിക്ഷേപിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക്‌ അധികാരത്തിൽ തുടരാനുള്ള ധാർമികാവകാശം നഷ്ടമായെന്നും മന്ത്രി സ്ഥാനം രാജിവച്ചുജനങ്ങളോട് മാപ്പുപറയണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരോടുപോലും സഹിഷ്ണുതയോടെ പെരുമാറാൻ കഴിയാത്ത സുരേഷ് ഗോപി തന്നെ ജയിപ്പിച്ച ജനങ്ങൾക്ക് ബാധ്യത ആയിരിക്കുകയാണെന്നും യോഗം പ്രമേയത്തിൽ തുടർന്നുപറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ സൺ റഹീം അധ്യക്ഷതവഹിച്ചു സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് യോഗം ഉൽഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സബീർ തൊളിക്കുഴി, ബദർ ബാലരാമപുരം, നസീർ തൊളിക്കോട്, ബീമാപ്പള്ളി യൂസഫ്, സഫറുള്ള വിഴിഞ്ഞം തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...
Telegram
WhatsApp