തിരുവനന്തപുരം: ഡിസൈന്‍ മേഖലയിലെ പ്രൊഫഷണലുകളെ അണിനിരത്തി ‘എലവേറ്റ് യുഐ/യുഎക്സ് ബൂട്ട്ക്യാമ്പ്-2024’ എന്ന ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ച് ആഗോള ഐടി സേവനദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്.
ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിദഗ്ധര്‍ പങ്കെടുത്തു. ഡിസൈന്‍ മേഖല നേരിടുന്ന ആധുനിക വെല്ലുവിളികള്‍ നേരിടേണ്ടത് എങ്ങനെയെന്ന് സംബന്ധിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവര്‍ പങ്കുവച്ചു.
ഡിസൈന്‍ രംഗത്തെ നൂതന മാറ്റങ്ങളും പ്രവണതകളും, എഐ ടൂളുകള്‍, ഡിസൈന്‍ തിങ്കിംഗ്, യുഎക്സ് സ്റ്റോറി ടെല്ലിങ്, നവീന സാങ്കേതികവിദ്യ, തത്സമയ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ശില്‍പശാലകള്‍, വിദഗ്ധ സെഷനുകള്‍ തുടങ്ങിയവയ്ക്ക് ക്യാമ്പ് മികച്ച വേദിയായി.
പുനീത് അറോറ (ഡിസൈന്‍ ആന്‍ഡ് യുഎക്സ് ലീഡര്‍ഷിപ്പ്, ഡെല്‍), കാര്‍ത്തിക എ കെ (എവിപി യുഎക്സ്, എച്ച്എഫ്ഐ), അജിത് കുമാര്‍ ബി സി (എക്സ്പീരിയന്‍സ് ഡിസൈന്‍, ഇന്‍ഫോസിസ്), രജത് പട്ടേല്‍ (ലീഡ് യുഎക്സ്, ഫോണ്‍ പെ), അമോഘ രാജീവ് (വിപി കമ്മ്യൂണിക്കേഷന്‍സ്, സിറ്റി ഇന്ത്യ), അര്‍ജുന്‍ ബാബു (മാര്‍വെല്ലോക്സ് ഡിസൈന്‍ സ്റ്റുഡിയോ സ്ഥാപകന്‍), വെജ്നിയ ഇസഡ് (ഗ്ലോബല്‍ പിഎം, ക്രിയേറ്റി.എഐ), ശ്രീജേഷ് രാധാകൃഷ്ണന്‍ (ഡിസൈന്‍ ചീഫ് മാനേജര്‍, എയര്‍ ഇന്ത്യ) ജോസ് ജോസഫ് (ടൈഗ്രിസ് ഡിസൈന്‍ സ്ഥാപകന്‍) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംഘടിപ്പിച്ച സെഷനുകളില്‍ സംസാരിച്ചു.
യുഎക്സ്/യുഐ ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഫെഡറല്‍ ബാങ്ക്, മാര്‍വെല്ലോക്സ് സ്റ്റുഡിയോ, കോവളം ഉദയ് സമുദ്ര ലെഷര്‍ ബീച്ച് ഹോട്ടല്‍, ടെക്നോപാര്‍ക്ക്, ടെക്നോപാര്‍ക്ക് ടുഡേ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.