spot_imgspot_imgspot_img

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടത്: വിസ്‌ഡം യൂത്ത്

Date:

കഴക്കൂട്ടം : മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്ന് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. വിഷയത്തിൽ വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും സമൂഹത്തിൽ ചിദ്രതയുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ നോക്കുന്നവരെ തിരിച്ചറിയണമെന്നും സംഗമം വ്യക്തമാക്കി.

വിഷയത്തിൽ ഉത്തരവാദപ്പെട്ടവർ നീതിയുക്തമായ പരിഹാരം കാണാൻ അമാന്തിക്കരുതെന്നും സംഗമം അഭിപ്രായപ്പെട്ടു. കഴക്കൂട്ടം സലഫി ദഅ് വ സെന്ററിൽ നടന്ന നേതൃസംഗമം വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ്‌ ഹാറൂൺ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു.

അൻസാറുദ്ധീൻ സ്വലാഹി അധ്യക്ഷനായി. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീൽ കണിയാപുരം, ജില്ലാ ജോയിന്റ് സെക്രട്ടറി സൈഫുദ്ധീൻ കൊല്ലായി, പ്രൊഫഷണൽ വിംഗ് ജില്ലാ കൺവീനർ ജാസർ തുടങ്ങിയവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദ് ഷാൻ സലഫി നന്ദിയും പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp