spot_imgspot_img

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

Date:

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് നവംബർ 27 ന് ലുലു മാളിൽ തുടക്കമാകും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്യൂട്ടി പാജൻറാണ്, പോണ്ട്സ് – ട്രസ്സമീ ലുലു ബ്യൂട്ടിഫെസ്റ്റിൻ്റെ പ്രധാന ആകർഷണം.

ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സിനിമ താരം ചന്തുനാഥ് ബ്യൂട്ടി ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. ലുലു റീട്ടെയ്ൽ ജനറൽ മാനേജർ രാജേഷ് ഇ വി, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ആദർശ്, ഷീജേഷ്, പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

നവംബര്‍ 27 മുതല്‍ ഡിസംബര്‍ 8 വരെയാണ് ലുലു മാളില്‍ ബ്യൂട്ടി ഫെസ്റ്റ് നടക്കുന്നത്. നാല് ദിവസങ്ങളിലായാണ് ബ്യൂട്ടി പാജൻ്റ് മത്സരങ്ങൾ. മേക്ക് ഓവര്‍ റൗണ്ടുകളില്‍ തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ ഡിസംബർ ഒന്നിന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ റാംപില്‍ ചുവടുവെയ്ക്കും. ലുലു നിവിയ ബ്യൂട്ടി ക്വീന്‍, ലുലു റോയൽ മിറാജ് മാന്‍ ഓഫ് ദ ഇയര്‍ ഉള്‍പ്പെടെ 14 പട്ടങ്ങള്‍ക്കായാണ് മത്സരാര്‍ത്ഥികള്‍ ബ്യൂട്ടി ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്.

ആകെ 4 ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിയ്ക്കും. ഫെസ്റ്റിനോടനുബന്ധിച്ച് പ്രമുഖ ബ്രാന്‍ഡുകളുടെയടക്കം സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ക്ക് ഡിസംബർ 8 വരെ ലുലു ഹൈപ്പർമാർക്കറ്റിൽ 50 ശതമാനം ഇളവുണ്ടായിരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും

തിരുവനന്തപുരം: വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര...

ഇന്ന് വിഷു; പ്രത്യാശയുടെ പൊന്‍കണി ഒരുക്കി മലയാളികൾ

തിരുവനന്തപുരം: ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകളുമായി വീണ്ടും ഒരു വിഷു ദിനം...

അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി....

അര്‍ധരാത്രിയിൽ പരിശോധന; പോലീസ് നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ

മലപ്പുറം: പോലീസ് നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ. തന്റെ വീട്ടിൽ...
Telegram
WhatsApp