spot_imgspot_img

മുകേഷ് ഉൾപ്പെടെഉള്ളവരുടെ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി

Date:

കൊച്ചി: നടനും എം എൽ എയുമായ മുകേഷ് ഉൾപ്പടെയുള്ള സിനിമാപ്രവർത്തകർക്കെതിരെ നൽകിയ പീഡന പരാതി പിൻവലിക്കുന്നുവെന്ന് നടി. കേസ് പിൻവലിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആലുവ സ്വദേശിയായ നടി അറിയിച്ചു.

മുകേഷ് ഉൾപ്പടെ ഏഴു പേർക്കെതിരെയാണ് നടി പരാതി നൽകിയിരുന്നത്. ഈ പരാതികളാണ് ഇപ്പോൾ പിൻവലിക്കാനൊരുങ്ങുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതി നടി പിൻവലിക്കുന്നത്. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നാണ് നടി പറയുന്നത്.

മാത്രമല്ല തനിക്കെതിരെ ചുമത്തിയ വ്യാജ പോക്സോ കേസിന്‍റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറാവത്തതിനാലുമാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് നടി വ്യക്തമാക്കി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് നടി ഉടൻ ഇമെയിൽ അയക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടകംപള്ളി വില്ലേജിലെ കാട് പുറമ്പോക്കിൽ താമസിക്കുന്ന 59 കുടുംബങ്ങൾക്ക് പട്ടയം നൽകും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ കാട് പുറമ്പോക്ക് ഇനത്തില്‍പെട്ട ഭൂമിയില്‍...

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ 8...

മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട്...

എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ...
Telegram
WhatsApp