News Week
Magazine PRO

Company

Share This Post
spot_imgspot_img

കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീ പിടിച്ചു

Date:

കുളത്തൂർ: കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. മൺവിള കുന്നിൽ വീട്ടിൽ അബദുൾ സലാം വാടകയ്ക്ക് എടുത്ത് നടത്തുന്ന കടയിലാണ് സംഭവം നടന്നത്. കടയിലെ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൺവിള ഇൻഡട്രിയൽ എസ്റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനി ഉടമ സിംസൻ്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മുൻപ് മൺവിള ബാങ്ക് പ്രവർത്തിച്ചിരുന്ന പഴയ രണ്ട് നില കെട്ടിടത്തിലെ താഴത്തെ കടയിലാണ് അപകടം ഉണ്ടായത്. കഴക്കൂട്ടം ഫയർ ഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

കടയിലെ ഫർണീച്ചറുകളും അലമാരയും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. എഴുപതിനായിരം രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ്വ  മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ...

മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധം ശക്തം

ചിറയിൻകീഴ്: മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് വൻ പ്രതിഷേധമാണ് പ്രദേശത്ത്...

സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യം

തിരുവനന്തപുരം: സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യമാണെന്ന് കഴക്കൂട്ടം റെയിൽവേ വികസന...

തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കല്ലറ സ്വദേശി...
Telegram
WhatsApp
06:03:05