
തിരുവനന്തപുരം: കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡി.സി.എ, പി.ജി.ഡി.സി.എ, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, മോണ്ടിസോറി ടീച്ചേഴ്‌സ് ട്രെയ്‌നിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളേജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2337450, 2320332


