
ഇടുക്കി: എൽ എസ് ഡി സ്റ്റാമ്പ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും ശിക്ഷ. എറണാകുളം സ്വദേശി അഫ്നാസ് ( 26) നെ പന്ത്രണ്ട് വർഷം കഠിന തടവിനും 100000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും ശിക്ഷിച്ചത്.
2019 ഒക്ടോബർ മാസം 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളെ ഇടുക്കി ജില്ലയിൽ കൊട്ടക്കാമ്പൂർ വില്ലേജിൽ കൊട്ടക്കാമ്പൂർ കമ്മ്യൂണിറ്റി ഹാളിൻ്റെ മുൻവശം റോഡരുകിൽ വച്ച് 400 മില്ലിഗ്രാം LSD സ്റ്റാമ്പുമായി മറയൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയിരുന്ന സുദീപ്കുമാറും പാർട്ടിയും ചേർന്ന് പിടികൂടുകയായിരുന്നു.
തൊടുപുഴ NDPS സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എന്നാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv.B രാജേഷ് ഹാജരായി.


