spot_imgspot_img

899 രൂപയ്ക്ക് നേടാം 15 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്

Date:

തിരുവനന്തപുരം: കുറഞ്ഞ തുകയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സുമായി തപാല്‍ വകുപ്പ്. വെറും 899 രൂപയ്ക്കാണ് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്. തപാല്‍ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ഉപഭോക്താക്കള്‍ക്കായാണ് ഈ നേട്ടം ലഭിക്കുക.

ഐപിപിബി അക്കൗണ്ട് ഇല്ലെങ്കില്‍ 200 രൂപ അധികമായി നല്‍കി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. ഇതൊരു ടോപ് അപ്പ് പ്ലാന്‍ ആണ്. അതായത് അഡ്മിറ്റ് ആയി ചികിത്സിക്കുമ്പോള്‍ ആദ്യത്തെ രണ്ടു ലക്ഷം രൂപയ്ക്ക് ക്ലെയിം ലഭിക്കുന്നതല്ല. തുടര്‍ന്ന് അതേ വര്‍ഷം വരുന്ന രണ്ട് ലക്ഷം രൂപയ്ക്കു മുകളിലും 15 ലക്ഷം വരെയുമുള്ള ക്ലെയിം കാഷ്‌ലെസായി ലഭിക്കും.

ഐപിപിബിക്ക് ടൈ അപ്പ് ഉള്ള ആശുപത്രികളിലാണ് ഇത്. നാലുതരത്തിലാണ് പദ്ധതി ലഭ്യമാക്കിയിരിക്കുന്നത്. 899 രൂപയുടേത് വ്യക്തിഗത പ്ലാന്‍ ആണ്. അതേസമയം ഭാര്യക്കും ഭര്‍ത്താവിനും കൂടി ഒരുമിച്ചാണെങ്കില്‍ 1,399 രൂപയും അവര്‍ക്കൊപ്പം ഒരു കുട്ടിക്കും കൂടി 1,799 രൂപയും. ഭാര്യക്കും ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമാണെങ്കില്‍ 2,199 രൂപയുമാണ് നിരക്ക്. 18 മുതല്‍ 60 വയസ് വരെയാണ് പോളിസിയില്‍ ചേരാനുള്ള പ്രായപരിധി.

60 വയസിനു മുമ്പ് പോളിസി എടുത്താല്‍ തുടര്‍ന്നുപോകാം. കുട്ടികള്‍ ആണെങ്കില്‍ ജനിച്ച് 91 ദിവസം മുതല്‍ പദ്ധതിയില്‍ ചേരാം. പോളിസി കാലാവധി ഒരു വര്‍ഷമാണ്. മറ്റേതെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമായിട്ടുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. എന്നാല്‍, നിലവില്‍ അസുഖമുള്ളവര്‍ക്ക് ഇതില്‍ ചേരാന്‍ സാധിക്കുന്നതല്ല.

നിബന്ധനകള്‍ക്കു വിധേയമായി ചെറിയ അസുഖങ്ങള്‍ പരിഗണിക്കും. പോളിസി എടുത്ത് 30 ദിവസത്തിനുശേഷം വരുന്ന എല്ലാ അസുഖങ്ങളും കവര്‍ ചെയ്യുന്ന ഈ പ്ലാനില്‍, ആദ്യ രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വരുന്ന ചുരുക്കം ചില അസുഖങ്ങളുമുണ്ട.് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ സര്‍ട്ടിഫിക്കേഷനുള്ള പോസ്റ്റ് മാന്‍ വഴിയാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക. നിവാ ബൂപാ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് തപാല്‍ വകുപ്പ് പദ്ധതി്‌വതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മുഴുവന്‍ ഇത് ലഭ്യമാണ്. തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ പദ്ധതി ലഭ്യമാക്കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...
Telegram
WhatsApp