
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധു ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ന്ദുജയുടെ അച്ഛൻ മരണത്തിൽ ദുരൂഹത ആരോപിച്ചു പൊലീസിൽ പരാതി നൽയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് അഭിജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസമാണ് പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു ഇന്ദുജ (25) ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ക്ക് ഭര്‍ത്താവ് അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ദുജയുടെ ഭര്‍ത്താവ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ഇരുവരുടെയും വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. ആത്മഹത്യ നടന്ന സമയം വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്ന് തെളിഞ്ഞു.
അതെ സമയം അഭിജിത്തിന് കുടുംബത്തിനുമെതിരെ ആരോപണമുവായി ഇന്ദുജയുടെ അച്ഛൻ രംഗത്തെത്തി. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം പോലീസിൽ മൊഴി നൽകിയത്. മാത്രമല്ല അഭിജിത്തിനെ പേടിച്ച് രണ്ട് തവണയോളം മകൾ വീട്ടിൽ വന്നിരുന്ന സമയത്ത് മകളുടെ ദേഹത്ത് മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു.


