തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്ത്രീ പുരയിടത്തിൽ മരിച്ച നിലയിൽ. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്.
വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് കങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വസ്ത്രങ്ങൾ കീറിയ നിലയിലും മുഖത്ത് നഖം കൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു.സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ പൂ പറിക്കാൻ തങ്കമണി പോയിരുന്നു.അപ്പോഴാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. മൃതദേഹത്തിന് സമീപത്ത് പൂക്കൾ കിടപ്പുണ്ട്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.