spot_imgspot_imgspot_img

പ്രേക്ഷകരുടെ ആസ്വാദനമികവ് ഐ.എഫ്.എഫ്.കെയുടെ വേറിട്ട പ്രത്യേകത: ഷബാന ആസ്മി

Date:

തിരുവനന്തപുരം: പ്രേക്ഷകരുടെ സഹൃദയത്വവും ആസ്വാദനമികവുമാണ് ഐഎഫ്എഫ്‌കെയെ മികവുറ്റതാക്കുന്നതെന്ന് ഷബാന ആസ്മി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടനചടങ്ങിൽ ഐഎഫ്എഫ്‌കെയുടെ ആദരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.

50 വർഷം സിനിമാ അഭിനയത്തിൽ തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം പ്രകടിപ്പിച്ച ഷബാന ആസ്മി ഒപ്പം വിവിധ സിനിമകളുടെ
പിന്നണിയിൽ പ്രവർത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകർക്കും നന്ദിയർപ്പിച്ചു. കലാ ആസ്വാദനത്തിൽ മികച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. കേരളത്തിലെ പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും ഷബാന ആസ്മി പറഞ്ഞു. 1994ൽ കോഴിക്കോട് സംഘടിപ്പിച്ച ആദ്യ ഐഎഫ്എഫ്‌കെയിൽ പങ്കെടുത്തതിന്റെ ഓർമകൾ ഷബാന ആസ്മി പങ്കുവച്ചു. തന്റെ സിനിമകൾ ഉൾപ്പെടുത്തിയുള്ള റെട്രോസ്‌പെക്ടീവ് സെഗ്മെന്റിനായി കാത്തിരിക്കുകയാണെന്നും ഷബാന ആസ്മി പറഞ്ഞു. നാളെ രാവിലെ 9.15ന് ശ്രീ തീയേറ്ററിലാണ് ഈ സെഗ്മെന്റിലെ ആദ്യ ചിത്രമായ അങ്കുർ പ്രദർശിപ്പിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp