spot_imgspot_img

ആവേശോജ്ജ്വലമായി ഐ എഫ് എഫ് കയുടെ മൂന്നാം ദിനം: പ്രദർശിപ്പിച്ച സിനിമകൾക്കെല്ലാം വൻ സ്വീകാര്യത

Date:

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനവും കൊഴിയുമ്പോൾ വൻ സ്വീകാര്യതയാണ് പ്രദർശിപ്പിച്ച ഓരോ സിനിമയ്ക്കും ലഭിച്ചത്. എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികൾക്കു മുന്നിലായിരുന്നു പ്രദർശനം. എല്ലാ തീയേറ്ററുകൾക്കും മുന്നിലും നീണ്ടവരിയാണ് കാണപ്പെട്ടത്. പ്രായഭേദമന്യേ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പല ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ കാണികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എല്ലാതവണത്തെയും പോലെ വ്യത്യസ്തമായ കഥകളും അവതരണ ശൈലിയുമാണു മേളയിലെ സിനിമകളെ ജനപ്രിയമാക്കുന്നത്.

കൈരളി, അജന്ത, ടാഗോർ, കലാഭവൻ തീയേറ്ററുകളിൽ ചലച്ചിത്രാസ്വാദകരുടെ വലിയ തിരക്കായിരുന്നു. ലോക സിനിമ വിഭാഗത്തിലെ ലൂക്കാ ഗ്വാഡഗ്‌നിനോയുടെ ക്വീറിന് വലിയ ജനപങ്കാളിത്തമാണ് അജന്താ തീയേറ്ററിലുണ്ടായത്. മെക്‌സിക്കൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, സ്വവർഗ ബന്ധങ്ങളുടെ സങ്കീർണതകളും അവരനുഭവിക്കുന്ന ആത്മസംഘർഷങ്ങളുമാണു ചർച്ചചെയ്യുന്നത്. ജയൻ ചെറിയാന്റെ ‘റിതം ഓഫ് ദമ്മം, കലേഡോസ്‌കോപ്പ് വിഭാഗത്തിൽ അഫ്രാത് വി.കെ. സംവിധായം ചെയ്ത റിപ്‌റ്റൈഡ്, ഫാസിൽ മുഹമ്മദിന്റെ ഇന്റർനാഷണൽ കോമ്പറ്റിഷൻ വിഭാഗത്തിലുള്ള ‘ഫെമിനിച്ചി ഫാത്തിമ’ എന്നിവ മൂന്നാം ദിനത്തിൽ പ്രേക്ഷകരുടെ മനം കീഴടക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് റോഡിൻ്റെ ടാറിങ് പണി നടക്കുന്നതിനിടെ നോക്കുകൂലി ചോദിച്ചു; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൻ്റെ ടാറിങ് പണി നടക്കുന്നതിനിടെ നോക്കുകൂലി ചോദിച്ച് മർദിച്ച...

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് വാർത്താസമ്മേളനം നടത്തി കര-വ്യോമ-നാവിക സേനാ...

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ‍്യോഗിക ഇ-മെയിലിലേക്കാണ്...

നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വാദം കേട്ടു. കേസിൽ...
Telegram
WhatsApp