
തിരുവനന്തപുരം: കണിയാപുരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഊരും പേരും തിരിച്ചറിഞ്ഞിട്ടില്ലാത്തതും ഉദ്ദേശം 75 വയസ്സ് പ്രായം വരുന്നതുമായ വെളുത്ത നിറത്തോട് കൂടിയതുമായ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ ഈ മാസം ആറാം തിയതി അബോധവസ്ഥയിൽ കണിയാപുരം ഭാഗത്തു നിന്നും കണ്ടെത്തിയിരുന്നു.
തുടർന്ന് 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ കഴിയവേ ഞായറാഴ്ച മരിക്കുകയായിരുന്നു. മൃതദേഹം മോർച്വറിയിൽ. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ മംഗലാപുരം പൊലീസ് സ്റ്റേഷനിലൊ, പോലീസ് സ്റ്റേഷൻ കണ്ട്രോൾ റൂമിലോ അറിയിക്കുവാൻ താല്പരിയപ്പെടുന്നു. Mob.. 9497980116


