spot_imgspot_imgspot_img

സെക്രട്ടേറിയേറ്റിൽ വീണ്ടും പാമ്പ്

Date:

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ വീണ്ടും പാമ്പ്. ഇന്ന് രണ്ട് തവണയാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസവും ഇവിടെ പാമ്പിനെ കണ്ടിരുന്നു. എന്നാൽ പിടികൂടാൻ സാധിച്ചിരുന്നില്ല.

ജലവിഭവ വകുപ്പ് ഓഫീസിന് സമീപമാണ് കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടത്. ഇന്ന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എഞ്ചിനീയറുടെ ഓഫീസിന് സമീപത്ത് നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ 10:15 ഓടെയാണ് ഒരു പാമ്പിനെ ഇവിടെ കണ്ടത്.

തുടർന്ന് ജീവനക്കാർ ചേർന്ന് പാമ്പിനെ അടിച്ചു കൊന്നിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും ഒരു പാമ്പ് കൂടി ഇവിടെ എത്തുകയായിരുന്നു. ഈ പാമ്പിനെ വനം വകുപ്പ് ജീവനക്കാരെത്തി പിടിച്ചു. ഇങ്ങനെ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തിയിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp