spot_imgspot_img

എംടി വാസുദേവന്‍ നായര്‍ വിടവാങ്ങി

Date:

എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സിനിമസംവിധായകൻ ഒക്കെയായി മാറിയ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി എന്നറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസു ദേവന്‍നായര്‍ അന്തരിച്ചു.91 വയസ്സായിരുന്നു. 1933 ഓഗസ്റ്റ് 9ന് ജനിച്ച എംടി വാസുദേവൻ നായർ ആധുനിക മലയാള സാഹിത്യ രചയിതാവാണ്. ദിന്യൂയോര്‍ക്ക് ഹെറാള്‍ഡ്ട്രിബ്യൂണ്‍ നടത്തിയ ലോകചെറുകഥമത്സരത്തില്‍ എംടിയ്ക്ക് മലയാളത്തിലെ മികച്ചചെറുകഥക്കുള്ള പുരസ്‌കാരംലഭിച്ചു. 23ാംവയസ്സിലായിരുന്നു എം ടി തന്റെആദ്യനോവലായ നാലുകെട്ട് എഴുതിയത്. ആ നോവലിന് 1958 കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മഞ്ഞു കാലം, അസുരവിത്തു, രണ്ടാമൂഴം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. മലയാള സാഹിത്യത്തിന്റെ വഴിത്തിരിവുകളായിരുന്നു എം ടി യുടെ പലനോവലുകളും.എംടിയുടെഏറ്റവുംമികച്ച കഥരണ്ടാമൂഴം ആണ്. പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ സിതാര, അശ്വതി. ഏകദേശം 54 സിനിമക്ക് എംടി തിരക്കഥ എഴിതിയിട്ടുണ്ട്. മികച്ചതിരക്കഥക്കുള്ള നാഷണല്‍ അവാര്‍ഡ് 4 തവണലഭിച്ചിട്ടുണ്ട്,  ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994), എന്നീസിനിമയുടെ തിരക്കഥയ്ക്കണ് ലഭിച്ചത്. 1963-64 കാലത്താണ് മുറപ്പെണ്ണ് എന്ന തിരക്കഥയെഴുതി എം ടി. ചലച്ചിത്രലോകത്തേക്ക് കടന്നത്. എം ടി ആദ്യമായി സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിന് 1973-ല്‍  രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം...

തിരുവനന്തപുരത്ത് പതിമൂന്നുകാരനോട് മുത്തച്ഛന്റെ ക്രൂരത; മരത്തിൽ കെട്ടിയിട്ട് തടി കൊണ്ട് പൊതിരെ തല്ലി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെറുമകനെ അതിക്രൂരമായി മർദിച്ച് മുത്തച്ഛൻ. തിരുവനന്തപുരം നഗരൂരിലാണ് പതിമൂന്നുകാരനോട്...

തിരുവനന്തപുരത്ത് വീടിൻ്റെ വാതിൽ കുത്തി തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിൻ്റെ വാതിൽ കുത്തി തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച...
Telegram
WhatsApp