തിരുവനന്തപുരം: വേങ്ങോട് സഹകരണ ബാങ്കിന്റെ അഴിമതിക്കെതിരെ കോൺഗ്രസ് വേങ്ങോട് ജംഗ്‌ഷനിൽ നിന്നും പ്രതിഷേധ പ്രകടനം നടത്തി. വേങ്ങോട് സൊസൈറ്റിക്ക് മുന്നിൽ നടത്തിയ സമ്മേളനത്തിൽ എസ് ഉദയകുമാരി അധ്യക്ഷത വഹിച്ചു. എം എ വാഹിദ്, ബി ആർ എം ഷബീർ, കെ എസ് അജിത് കുമാർ, എസ് കൃഷ്ണകുമാർ, അഡ്വക്കേറ്റ് അൽത്താഫ് ,മഹിൻ എം കുമാർ ,മൻസൂർ എ, തേക്കട അനിൽകുമാർ, തോന്നയ്ക്കൽ റഷീദ്, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിനിടെ സൊസൈറ്റി ജീവനക്കാരും എൽഡിഎഫ് പ്രവർത്തകരും സമരക്കാർക്കെതിരെ ഉന്തും തള്ളും പോർവിളികളും നടത്തി.