പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലത്ത് വരുമാനവും തീർത്ഥാടകരുടെ എണ്ണവും കുത്തനെ വർധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോർഡിനുണ്ടായതെന്ന് ദേവസ്വം ബോര്‍ർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. 297 കോടിയലധികം രൂപയുടെ വരുമാനമാണ് 41 ദിവസം കൊണ്ട് ലഭിച്ചത്. കഴിഞ്ഞ വർഷം ഈ സമയം 214 കോടിയലധികം രൂപയായിരുന്നു. നവംബർ 15 മുതൽ ഡിസംബർ 26 വരെയുള്ള കണക്കുകളാണ് അദ്ദേഹം വ്യക്തമാക്കിയത്.
മാത്രമല്ല ടീം വർക്കിൻ്റെ വിജയമാണ് മണ്ഡലകാലത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 28,42,447 തീർത്ഥാടകർ എത്തിയ സ്ഥലത്ത് ഈ വർഷം 32,49,756 ആയി വർധിച്ചു. കൂടാതെ സ്പോട്ട് ബുക്കിംഗിലുടെയും പുല്ലുമേട് വഴിയും ശബരിമലയിൽ എത്തിയവരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. 4,07,309 ഭക്തർ ഇത്തവണ കൂടുതലായി എത്തി.
അതോടൊപ്പം അപ്പം അരവണ വിൽപ്പനയിലും ക്രമാതീതമായ വർധനവാണ് ഉണ്ടായത്. അരവണ ഇനത്തില്‍ വരുമാനം ഈ വർഷം 124 കോടിയലധികമായി ഉയര്‍ന്നു. കഴിഞ്ഞ തവണ 101 കോടിയലധികമായിരുന്നു അരവണ ഇനത്തിലെ വരുമാനം. അതുപോലെ കാണിക്ക ഇനത്തില്‍ 13 കോടിയലധികമാണ് വര്‍ധനയെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. കാണിക്ക ഇനത്തില്‍ 66 കോടിയലിധകമായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്. ഈ വര്‍ഷം അത് 80 കോടിയലധികമാണ് ലഭിച്ചത്.