
തിരുവനന്തപുരം : 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അറബി ഭാഷാ സെമിനാർ നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് തൈക്കാട് ശിശുക്ഷേമ ഹാളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
അറബിക് കലോത്സവം ചെയർപേഴ്സൺ ഷാജിത നാസർ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വ.ആൻ്റണി രാജു എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ , ഡെപ്യൂട്ടി മേയർ പി.കെ. രാജു , പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐ.എ.എസ് , അറബിക് കലോത്സവ കൺവീനർ റഷീദ് മദനി, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന സംസ്ഥാന അറബിക് സെമിനാറിൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് അസി.പ്രൊഫസർ ഡോ. സാബിർ നവാസ് വിഷയം അവതരിപ്പിച്ചു സംസാരിക്കും. സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഹാരിസ് ടി. പി. മോഡറേറ്റർ ആയിരിക്കും.
സെമിനാറിൻറെ സമാപനത്തിൽ ഭാഷാ പണ്ഡിതരെ ആദരിക്കും.


