പത്തനംതിട്ട: 13 വയസ്സു മുതൽ 60 ലേറെ പേർ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി. 18 കാരിയായ കായികതാരമാണ് പരാതി നൽകിയത്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പരാതിയിൽ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടി ശിശുക്ഷേമ സമിതിക്ക് മുൻപാകെയാണ് വെളിപ്പെടുത്തൽ നടത്തിയത്. സംഭവത്തിൽ രണ്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 15 പേർ പിടിയിലായി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.