spot_imgspot_img

നെടുമങ്ങാട് അപകടം: ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നടന്ന ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ് ആണ് പോലീസിന്റെ പിടിയിലായത്.

അമിതവേഗതയിൽ പെട്ടെന്ന് വെട്ടിത്തിരിക്കാൻ നോക്കിയതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവർ പോലീസിന് മൊഴി നൽകിയത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. നിയന്ത്രണം നഷ്ടമായപ്പോൾ ബസ് റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നു.

അപകടത്തിൽ ഡ്രൈവർക്കും ചെറിയ രീതിയിൽ പരിക്കേറ്റിരുന്നു. ഇയാള്‍ക്ക് കണ്ണിന്റെ പുരികത്താണ് പരിക്കേറ്റത്. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഡ്രൈവർ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബഷീറിന്റെ നാരായണി ഇവിടെയുണ്ട്; നേരിട്ട് കാണാൻ സുവർണ്ണാവസരം

തിരുവനന്തപുരം: എന്നും പ്രിയപ്പെട്ട ബഷീറിന്റെ നാരായണിയെ സിനിമാ പ്രേമികൾ അറിഞ്ഞത് അവളുടെ...

ശ്രദ്ധിക്കൂ; അഴൂർ- പെരുമാതുറ റെയിൽവേ ഗേറ്റ് തുറന്നു

തിരുവനന്തപുരം: റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി വ്യാഴാഴ്ച രാവിലെ മുതല്‍ അടച്ചിട്ടിരുന്ന...

ഹിസ്റ്ററിയിൽ പി. എച്ച്. ഡി

ഹിസ്റ്ററിയിൽ പി. എച്ച്. ഡി നേടിയ (കേരള സർവകലാശാല) ദർശന എൽ,...

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമാതുറ സ്വദേശിയായ യുവാവ് മരിച്ചു

തിരുവനന്തപുരം : പെരുമാതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...
Telegram
WhatsApp