പോത്തൻകോട് : തിരുവനന്തപുരം പോത്തൻകോട് ഓടിച്ചുപോയ ഓട്ടോറിക്ഷ മറിഞ്ഞു ഗൃഹനാഥൻ മരിച്ചു. അരിയോട്ടുകോണം പാക്യാർക്കോണം കുന്നിൽവീട്ടിൽ ഗണേഷ് കുമാർ (50)ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഭവം. ഓട്ടോ ഓടിച്ചു വീട്ടിലേക്ക് പോകുന്ന വഴി ഓട്ടോ നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നു. പോത്തൻകോട് പോലീസ് സ്റ്റേഷനു സമീപത്തെ റോഡിലാണ് അപകടം നടന്നത്. ഗണേഷ് ഓട്ടോറിക്ഷയുടെ അടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാരിയെല്ലിന് ഉൾപ്പെടെ സംഭവിച്ച ഗുരുതരമായ പരിക്കിന്റെ ഫലമായി ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. അയിരൂപ്പാറ ഫാർമേഴ്‌സ് ബാങ്കിൽ ഗോൾഡ് അപ്രൈസർ ആയികൂടി ജോലി നോക്കുന്നുണ്ടായിരുന്നു മരിച്ച ഗണേഷ്. ഭാര്യ :മിനി. മക്കൾ : ആദിത്യൻ, ആദിദേവ്.