കഴക്കൂട്ടം: കഴക്കൂട്ടത്തെ ബേക്കറയിലെ ബോർഡ് മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇരുകൂട്ടർക്കും പരിക്കേറ്റു. കൂട്ട തല്ലിൽ രണ്ടു സ്ത്രീകളടക്കം 6 പേർക്കാണ് പരിക്ക്. കഴക്കൂട്ടം സ്വദേശികളായ ഷൈമ, ആഷിക്ക്, ആസിഫ്, അഫ്സൽ, കോൺഗ്രസ് നേതാവ് എം.എസ് അനിൽ , നിയാസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ കഴക്കൂട്ടത്തെ സ്വകര്യ ആശുപത്രിയിൽ ചികിത്സ തേടി. പോത്തൻകോട് ബ്ലോക്ക് ഓഫീസിനടുത്തെ ബേക്കറിയിലാണ് വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഇതിനിടെ കാറിലെത്തിയ ബേക്കറിയിലെ മാനേജർ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് എതിർ ഭാഗത്തുള്ള നിയാസിന്റെ തലയ്ക്ക് അടിച്ചു.
തലയ്ക്ക് പരിക്കേറ്റ നിയാസിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വിഭാഗവും കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.