spot_imgspot_imgspot_img

കഴക്കൂട്ടത്ത് ബേക്കറിയിൽ കൂട്ടത്തല്ല് 2 സ്ത്രീകളടക്കം 6പേർക്ക് പരിക്ക്

Date:

കഴക്കൂട്ടം: കഴക്കൂട്ടത്തെ ബേക്കറയിലെ ബോർഡ് മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇരുകൂട്ടർക്കും പരിക്കേറ്റു. കൂട്ട തല്ലിൽ രണ്ടു സ്ത്രീകളടക്കം 6 പേർക്കാണ് പരിക്ക്. കഴക്കൂട്ടം സ്വദേശികളായ ഷൈമ, ആഷിക്ക്, ആസിഫ്, അഫ്സൽ, കോൺഗ്രസ് നേതാവ് എം.എസ് അനിൽ , നിയാസ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇവർ കഴക്കൂട്ടത്തെ സ്വകര്യ ആശുപത്രിയിൽ ചികിത്സ തേടി. പോത്തൻകോട് ബ്ലോക്ക് ഓഫീസിനടുത്തെ ബേക്കറിയിലാണ് വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഇതിനിടെ കാറിലെത്തിയ ബേക്കറിയിലെ മാനേജർ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് എതിർ ഭാഗത്തുള്ള നിയാസിന്റെ തലയ്ക്ക് അടിച്ചു.

തലയ്ക്ക് പരിക്കേറ്റ നിയാസിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വിഭാഗവും കഴക്കൂട്ടം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp