spot_imgspot_imgspot_img

റഷാദീസ് സൗഹൃദ സംഗമവും ഖുർആൻ വിരുന്നും

Date:

കൊല്ലം: റഷാദീസ് സൗഹൃദ സംഗമവും ഖുർആൻ വിരുന്നും ബുധനാഴ്‌ച. കൊല്ലം കർബല ഹാളിൽ രാവിലെ എട്ടുമണി മുതലാണ് സൗഹൃദ സംഗമവും ഖുർആൻ വിരുന്നും നടക്കുന്നത്. സബീലുറഷാദ് അറബിക് കോളേജ് നിന്നും പഠനം പൂർത്തിയാക്കിയ പ ണ്ഢിതന്മാർക്ക് നൽകുന്ന ബിരുദമാണ് റഷാദിയെന്ന സ്‌ഥാനപ്പേര്. കേരളത്തിലെ റഷാദിമാരായ പണ്ഡിതന്മാ രുടെ കൂട്ടായ്മയാണ് ‘റശാദീസ് അസോസിയേഷൻ കേരള’. ഈ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ 9 മണിക്ക് നടക്കുന്ന പണ്‌ഡിത സമ്മേളനം മേക്കോൺ സി എൻ ഹസൻ റഷാദി ഉദ്ഘാടനം ചെയ്യും. ഹാഫിസ് എം.ഇ. എം അഷ്‌റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തും. മുട്ടയ്ക്കാവ് മുഹമ്മദ് സലീം മൗലവി അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടിന് പുസ്ത‌കപ്രകാശനവും ഖുർആൻ വിരുന്നും നടക്കും.

പനമുട്ടം വി എം ഫത്തഹുട്ടിൻ റശാദി പരിപാടി ഉദ്ഘാടനം ചെയ്യും. ഖുർആൻ വിരുന്നും പുസ്‌തക പ്രകാശനവും ബാംഗ്ലൂർ സബിലുറശാദ് അറബിക് കോളേജ് പ്രൊഫസർ മൗലാനാ സിറാജുദ്ദീൻ റഷാദി നിർവഹിക്കും. കടുവയിൽ മൻസൂറുദ്ധീൻ റഷാദി അധ്യക്ഷത വഹിക്കും. മൗലാന മുഹമ്മദ് ഹമീദ് റഷാദി (തമിഴ്‌നാട് ) മുഖ്യാതിഥിയായിരിക്കും. വണ്ണപ്പുറം മുഹമ്മദ് ശരി ഫ് റഷാദി അനുഗ്രഹ പ്രഭാഷണം നടത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഓപ്പറേഷന്‍ ഡി-ഹണ്ട്; 36 പേര്‍ അറസ്റ്റില്‍; പരിശോധനയ്ക്ക് വിധേയമാക്കിയത് 1,333 പേരെ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 36 പേരെ...

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം; മകനെ കസ്റ്റഡിയിലെടുത്തു; അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വൃദ്ധയായ അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു....

സ്വന്തം വീട്ടിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു; പൊലീസിനെ വിളിച്ചു; വിഴിഞ്ഞത്തെ മോഷണത്തില്‍ ട്വിസ്റ്റ്; തുമ്പായത് കട്ടര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയില്‍...

രാത്രി വൈകിയും യോഗം; കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക വൈകുന്നു; സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായത്തിലെത്താനായില്ല

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകും....
Telegram
WhatsApp