spot_imgspot_imgspot_img

മാധ്യമരംഗത്തും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നു – ആർ.ജെ ജോസ്‌ലിൻ

Date:

തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത്  മാധ്യമരംഗത്തെ സ്ത്രീകളാണെന്ന് ക്ലബ് എഫ്.എം. ലെ ആർ.ജെ. ജോസ്‌ലിൻ അഭിപ്രായപ്പെട്ടു. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ നടക്കുന്ന ദ്വിദിന ഇൻ്റർനാഷണൽ സെമിനാറിൽ സമൂഹമാധ്യമങ്ങളിലെ സ്ത്രീ ജീവിതത്തെ വിശകലനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ്ലിൻ .
സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമത്തെ ഫലപ്രദമായി നേരിടാൻ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. മാധ്യമരംഗത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ ക്കുറിച്ച് വിദ്യാർഥികളുമായും അവർ  സംവദിച്ചു. സമകാലിക സമൂഹത്തിൽ ലിംഗഭേദത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ വികാരങ്ങളും സാംസ്കാരിക പ്രതിനിധാനങ്ങളും സാമൂഹിക അധികാര ഘടനകളും   സ്വാധീനിക്കുന്നു എന്നു സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡോ. ലക്ഷ്മി സുകുമാർ അഭിപ്രായപ്പെട്ടു. സാഹിത്യത്തിലും മാധ്യമത്തിലും സ്ത്രീകളുടെ സാന്നിധ്യത്തെ മുൻനിർത്തി ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് സ്കറിയ അധ്യക്ഷത വഹിച്ചു. വകുപ്പു മേധാവി മെലീസ ഹിലാരി , സെമിനാർ കോർഡിനേറ്റർ ഡോ. ഗിഫ്റ്റി എൽസാ വർഗീസ്, കേരള സർവ്വകലാശാലാ സിൻഡിക്കേറ്റംഗം ഡോ. ലെനിൻ ലാൽ എം.,ഫാ. ഡോ. ഡൊമിനിക് ജോസഫ് എന്നിവർ പങ്കെടുത്തു. അന്താരാഷ്ട്രാ വനിതാദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ കാനഡയിൽ നിന്നുള്ള പ്രൊഫ. എലയിൻ റയാൻ പ്രഭാഷണം നടത്തി. ഇന്ന് ചലച്ചിത്ര നിർമ്മാതാവ് ദേവൻ, ഡോ. ഗിഫ്റ്റി എൽസാ വർഗീസ് എന്നിവർ പ്രഭാഷണം നടത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന്...

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...
Telegram
WhatsApp